Saturday, June 27, 2009

പാതിവഴിയില്‍ ....!!




















പാതിവഴിയില്‍ ....!!

"അമ്മേ എനിക്ക് വിശക്കുന്നു ,
അമ്മതന്നമ്മിഞ്ഞപ്പാലിന്നു വിശക്കുന്നു. "

അച്ഛന്‍റെ കയ്യിലെ ചൂരലിന്‍ തണ്ടുകള്‍ ,
കത്തുന്നു കണ്ണിലും കനലിന്‍റെ കട്ടകള്‍ .
പുസ്തകത്താളിലെ അക്ഷര മാലകള്‍
കൊഞ്ഞനം കുത്തുന്നു കൂക്കി വിളിക്കുന്നു.

ആടുവാനറിയുന്ന പാടുവാനറിയുന്ന ,
വയലിലെ കാളയെ പൂട്ടുവാനറിയുന്ന -
അവനയീ ലോകമിന്നജ്ഞനെന്നോതുന്നു.
കുത്തുന്നു നോവുന്നു പട്ടിണി തിന്നുന്നു .

അന്നവന്‍ ‍ വഴിതെറ്റി വന്നൊരാ വനവീഥി ,
കത്തികള്‍ നീട്ടുന്നു കൊടികളെ കാട്ടുന്നു .
ഇപ്പോഴും കേട്ടിടാം ആ വഴിത്താരയില്‍
വെട്ടുകള്‍ കുത്തുകള്‍ അട്ടഹാസങ്ങളും.

ഇനിയുമെന്‍ യവ്വന കുതിരയെ ഒട്ടുവാന്‍
ഇല്ല ഏകില്ലടി വാറുകള്‍ കൈകളില്‍ .
ഇനിയെനിക്കമ്മയെ അമ്മയായ് കാണണം ,
അടരാടുകില്ലിനി അടിമയാകില്ലിനി .

വടിവാള് പിടിവിട്ടു പിന്‍തിരിഞ്ഞോടുവാന്‍
ഓങ്ങിയ വേളയില്‍ പിന്നിലായ്‌ വെള്ളിടി !
കത്തികള്‍ കേറുന്നു പിന്നിലും മുന്നിലും
കയ്യിലും മെയ്യിലും ചെന്നിറം കേറുന്നു .

പടവിട്ടു പോരുവാന്‍ ഏറെ കൊതിച്ചൊരാ
പടവീരനിന്നിതാ മണ്ഡപം ഉയരുന്നു.
ഇനിയവന്‍ വരികില്ല അമ്മയെ കാണുവാന്‍ -
അച്ഛന്റെ കാലുകള്‍ തൊട്ടു വണങ്ങുവാന്‍ .

" വഴികളില്‍ പിന്നയും കുതിര കുളമ്പടി
കെട്ടുന്നു കുതിരകള്‍ കണ്ണുകള്‍ പിന്നെയും ."





1 comment:

  1. Interesting... You lead me to the world unknown to me.Thnx.

    ReplyDelete