Monday, June 22, 2009

വഴി പിഴച്ചവര്‍ ...
























വഴി പിഴച്ചവര്‍ ...

എന്തിനെന്നറിയാതെ,ഏതിനെന്നറിയാതെ,
എന്തിനെന്നറിയാതെ,ഏതിനെന്നറിയാതെ,
യാത്രയാണിന്നു ഞാന്‍ ഏകയായി .
യാത്രയാണിന്നു ഞാന്‍ ഏകയായി .

ഒരുപാടു സ്വപ്‌നങ്ങള്‍ നെയ്തെന്നെ ഊട്ടിയോരമ്മതന്‍ സ്നേഹവും കൂട്ടിനില്ല .
ഉടലിന്നു താങ്ങായി പെരുവിരല്‍ തന്നെന്നെ വഴിനടത്തിച്ചച്ഛനെങ്ങുമില്ല .
പുറകിലായ് വന്നെന്‍റെ കണ്ണുകള്‍ പൊത്തീട്ടു പൊട്ടിച്ചിരിക്കുന്ന പെങ്ങളില്ല .
കഥകള്‍തന്‍ വെറ്റില ചെല്ലങ്ങള്‍ പങ്കിട്ട മുത്തശ്ശിയമ്മയും മണ്മറഞ്ഞു .

ഓര്‍മ്മകള്‍ പൊത്തിയിട്ടപ്പങ്ങള്‍ ചുട്ടൊരു മണ്ണിന്‍ ചിരട്ടകള്‍ ചിതലരിച്ചു .
മുറ്റത്തു മാവിന്‍റെ കൊമ്പിലായ്‌ കേട്ടിയോരൂഞ്ഞാലു‌ ഞാണുകള്‍ നിശ്ചലമായ്‌ .
മറു പാട്ടു പാടുവാന്‍ ഓടി നടന്നു ഞാന്‍ തേടിയ കുയിലിന്നു പാട്ടു നിര്‍ത്തി.
മധുര നെല്ലിക്കകള്‍ പൂത്തുലഞ്ഞീടുന്ന വിദ്യതന്‍ തറവാട്ടു മുറ്റമില്ല.

അറിവിന്‍റെ അക്ഷര കൂട്ടം പഠിപ്പിച്ച ഗുരുവിന്‍റെ കാലടിപ്പാടുമില്ല .
ഒഴുകുന്ന പുഴയില്ല ,തഴുകുന്ന കാറ്റില്ല , മണ്ണിന്‍റെ മണമുള്ള പാട്ടുമില്ല .
മഴയത്ത് പാട്ടിന്‍റെ കച്ചേരി തീര്‍ക്കുന്ന വയലിലെ തവളതന്‍ കൂട്ടമില്ല.
പിന്നിട്ടു പോന്നൊരു വഴികള്‍തന്‍ ഓരത്ത് പൂക്കുന്നതെല്ലാം പണമരങ്ങള്‍ .

നിത്യവും പൊഴിയുന്ന ചില്ലറ തുട്ടുകള്‍ വാരുന്ന പതിവു ഞാന്‍ നിര്‍ത്തിയില്ല .
ഇനിയുമെന്‍ കാലടിപ്പാടുകള്‍ തേടുന്ന നിങ്ങള്‍ക്കു കേള്‍ക്കുവാന്‍ ഇത്രമാത്രം .
ഓര്‍മതന്‍ മഞ്ചാടി മുത്തുകള്‍ കൂട്ടുന്ന കുട്ടിതന്‍ മോഹമാണെന്‍റെ മോഹം .
തന്നുടല്‍ വിറ്റിട്ടു പൊന്‍പണം കൂട്ടുന്ന പെണ്ണിന്‍റെ മൌനമാണെന്‍റെ മൌനം .

1 comment:

  1. Really its amazing..Soo wonderfull.. keep writing..Touching words...

    ReplyDelete