Monday, June 15, 2009

അമ്മ










അമ്മ

ഒരു സ്നേഹ ജാലമായ്
നുണയുവാന്‍ അമൃതമായ്
പുലരി തന്‍ നാളമായ്
പുതിയൊരു പ്രതീക്ഷയായ്‌ ....

അറിയില്ല വാവിട്ടു കരയുന്ന നേരത്ത് അമൃതമായി വന്നതോ നിന്‍റെ രൂപം
അല്ല ഞാന്‍ അലയിട്ടു കരയുന്ന നേരത്ത് വാരിപ്പുനര്നതോ നിന്‍ സ്വരൂപം .
ഇനിയുള്ള യാത്രയില്‍
ഓര്‍മ്മതന്‍ ചിപ്പിയില്‍
ഓര്‍മ്മിച്ചു വയ്ക്കുവാന്‍
ഒരു ചെറു തലോടലായ്‌ .....

ഇടറുന്ന കാലുകള്‍ ഒരു വിരല്‍ തുമ്പിനാല്‍
പടവുകള്‍ താണ്ടുവാന്‍ താങ്ങായി നിന്നു നീ ...
അറിയാതെ പൊഴിയുന്ന മുറിവാക്കു തുണ്ടുകള്‍
ഒരുപാടു കൂട്ടി എന്‍ മലയാളമാക്കി നീ...

നിറയുന്ന പുണ്യമായ്
ഒഴുകുന്ന സ്നേഹമായ്‌
ഇടറുന്ന വാക്കുകള്‍
പൊതിയുന്ന മൌനമായ്‌

ആദ്യമായ്‌ അണയുന്ന മഴയിലും മാനത്ത്
വര്‍ണങ്ങള്‍ പെയ്യുന്ന മാരിവില്‍ കാട്ടി നീ ...
എന്നുമെന്‍ ചുണ്ടിലെ പുഞ്ചിരി കാണുവാന്‍
കുയിലിന്‍റെ പാട്ടിന്നു മറുപാട്ട് പാടി നീ...

എന്നിട്ടുമുണ്ണുവാന്‍ വന്നില്ല മുന്നിലായ്‌
നീട്ടിയ തൂമ്പില പായസം ബാക്കിയായ്‌
അറിയാതെ നോവിച്ചു പോകുന്നുവെങ്കിലും
പൊള്ളുന്നു കണ്ണുനീര്‍ തുള്ളികള്‍ ഉള്ളിലായ്‌...


No comments:

Post a Comment