Thursday, March 19, 2009

വേര്‍പാട്‌

അറിയാന്‍ തുടങ്ങും മുമ്പെ അകലാന്‍ തുടങ്ങി നമ്മള്‍

അലിയാതെ ഇനി ഈ മണ്ണില്‍ നിയെന്ന് കാണും നമ്മള്‍...

കൂട്ട്

തണുത്തു പെയ്യുന്ന മഴയിലും കണ്ണ് മൂടുന്ന കൂരിരുട്ടിലും
മുന്നില്‍ റാന്തലുമായി നീ ഉണ്ടെങ്കില്‍.
താണ്ടിയ വഴികളെല്ലാം ഞാന്‍ മറക്കാം ...

തലയണ മന്ത്രം

പാടുന്ന കുയിലുണ്ട് മീനുള്ള പുഴയുണ്ട് ,
പൂവും പൂമ്പാറ്റയുമുണ്ട് .
വാര്‍മഴവില്ലുണ്ട് വാനില്‍ അമ്പിളിയുമുണ്ട് .
പിന്നെയും!!
ആണുങ്ങള്‍ എന്തിന് പെണിനു പുറകെ പോകുന്നു ...

ഏതാണ്‌ പ്രയാസം

വിട്ടു കൊടുക്കാനാണോ പ്രയാസം ?
വെട്ടിപ്പിടിക്കാന്‍ ആണോ പ്രയാസം ?
വിട്ടുകുടുക്കാന്‍ പറ്റാത്തത് വെട്ടിപ്പിടിക്കാനല്ലേ?
അതോ!!
വെട്ടിപിടിക്കാന്‍ പറ്റാത്തത് വിട്ടുകൊടുക്കാനാണോ ?

ഒത്തുചേരല്‍

വീഥിയില്‍ തിക്കും തിരക്കും കാണും , കണ്ടുമുട്ടുവാന്‍ പ്രയാസവും
പിന്നെ ഈ ഒത്തുചേരല്‍ പാളംങ്ങള്‍ക്ക് തമാശയാകാതിരിക്കുമോ ?

ഓര്‍മ്മകള്‍ ...


ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ മരണം കാത്തു കിടക്കുന്ന ജഡങ്ങള്‍ ആണ് .

സ്നേഹത്തിന്‍റെ വിത്ത്



വിതയ്ക്കുവാന്‍ ആയിരം പാടങ്ങള്‍ ഉണ്ടാകാം .


പക്ഷെ,


സ്നേഹിക്കുന്ന മനസ്സിലെ സ്നേഹത്തിന്‍റെ വിത്ത് കാണൂ ...

കാത്തിരിപ്പ്‌

വാങ്ങാതെ പോയൊരാ പൂവിനു പകരമായ്
ആയിരം പൂക്കള്‍ ഞാന്‍ നല്‍കിയേനെ .
പക്ഷെ വാടാതിരിക്കുവാന്‍ കഴിയില്ല പൂവിനും
വാടിയോരീമുഖമോര്‍ക്കുവാന്‍ നിനക്കും....

നിസ്സഹായത ...

അവള്‍ ഇല്ലെങ്കില്‍ മരിച്ചു പോകും എന്ന് കരുതിയിരുന്നു.
അവള്‍ ഉണ്ടായാലും മരിക്കും എന്ന സത്യം അതിനെ മറികടന്നു...