Saturday, March 20, 2010

പാരിജാതം !!!

പാരിജാതം !!!

















നിലാവേ... നിറ നിലാവേ...

നിന്നഴകു മുഴുവന്‍ ഇഴകളായ്!
കസവു ഞൊറിയും പുടവയായ്!
നെയ്തു തരുമൊ....ഇന്നുരാവില്‍,
കണ്മണിക്കെന്‍ കവിതയായ്.

ഇന്ദ്രനീലക്കണ്ണുകള്‍ ;
പാലു തോല്കും പുഞ്ചിരി ;
പൂത്തുനില്കും പാരിജാത-
പൂവു നല്കും പരിമളം.

കുന്തിരിക്ക ചുരുളുകള്‍ ;
കുളിരു കവരും കൂന്തലില്‍.
കറുക നാന്പില്‍ ഊറിനില്കും ;
വെള്ളി മണിപോല്‍ തുള്ളികള്‍.

ആടി ഉലയും താമരപ്പൂ-
മൊട്ടുപോലാ മാറിടം.
കണ്ണനുണ്ണും വെണ്ണ തൊല്കും
വര്ണമാണാ പൂവുടല്‍.

ആടിമാസക്കാറ്റിലുലയും
ആലിലത്തളിരിലകള്‍ പോല്‍
അരയിലാടും അരുമയാം ആ
അരമണിക്കും നാണമോ?

മഞ്ഞളാടിയ മേനിയാലവള്‍ ;
ഒന്നു മുങ്ങിനിവര്ന്നതോ? !
മകരമാസ പുലരി പുഴയില്‍
കിരണമായലിയുന്നതോ? !


കദളിവാഴപ്പൂവിലൊരു കിളി
മധുനുകര്ന്നു പറന്നതോ? !
കനവു കണ്ടറിയാതെ എന്കിളി
എന്റെ പേരു മൊഴിഞ്ഞ്തോ? !

നിലാവേ... നിറ നിലാവേ...

നിന്നഴകു മുഴുവന്‍ ഇഴകളായ്!
കസവു ഞൊറിയും പുടവയായ്!
നെയ്തു തരുമൊ....ഇന്നുരാവില്‍,
കണ്മണിക്കെന്‍ കവിതയായ്.