എന്റെ പാട്ടിലലിഞ്ഞു ചെര്‍ന്നുയരുന്ന രാഗങ്ങള്‍ .
നിന്‍റെ ചൊടിയിലെ നൃത്തമാടും സ്വര മയൂരങ്ങള്‍ .
മന്ത്ര വീണാ തന്ത്രിയില്‍ പിറന്ന നാദങ്ങള്‍
നിന്‍റെ ഹൃദയമുടുക്കു കൊട്ടിയ ധ്വനി തരംഗങ്ങള്‍
എന്‍റെ പേന തുമ്പടര്‍ന്നു പടര്‍ന്ന ഛായങ്ങള്‍. .
നിന്‍റെ നീലക്കണ്ണിലെരിയും കൃഷ്ണ കാന്തങ്ങള്‍ .
പുലരിനാളമിഴകളിട്ട കസവ് ചേല പുടവകള്‍ .
നിന്‍റെ പുടവ തുമ്പു തഴുകി ഉലഞ്ഞ സൂനങ്ങള്‍
കുഞ്ഞു സൂര്യനെ നെഞ്ചിലേറ്റിയ മഞ്ഞണിഞ്ഞ കുറിഞ്ഞികള്‍ .
No comments:
Post a Comment