"മേഘ പര്‍വ്വം "
"ഒരു നാള് ഞാനും പെയ്യും ഒരായിരം തുള്ളികളും പേറി ഈ മണ്ണിന്റെ ആത്മാവിലേക്ക്."
Sunday, September 17, 2017
കാറും കോളും
പ്രണയമുണ്ടായിരിക്കാം
പകലുപോൽ പരന്നു നാം
പറന്ന വഴികളിൽ .
കനവുകൾ കൊണ്ടായിരിക്കാം
മുറിവുകൾ മായാതെ
ഉണങ്ങാതെ ഇങ്ങനെ .
പെണ്ണൊരു കാറ്റാണ്
മുടി അഴിച്ചിട്ട കാറ്റ് .
പ്രണയം ചിലപ്പോഴൊക്കെ
കാലം തെറ്റി പെയ്യുന്ന മഴയും .
-Lipi
Saturday, June 11, 2016
ഉദയം !!!
പൂ വിരിഞ്ഞു .
പുഴ വിരിഞ്ഞു .
പുലരികൾ ,
പൂത്തുലഞ്ഞു .
പുൽനാമ്പുകളിൽ .
പൂവിട്ട -
കിരണങ്ങൾ .
പൂമ്പാറ്റകളായ് -
പറന്നുയർന്നു ..
-Lipi
Friday, June 10, 2016
അർദ്ധ വിരാമം!!
കടലാസിനോട്
പ്രണയം
പറയും മുൻപേ
പേന
ചോര വാർന്നു
മരിച്ചു .
-Lipi
Saturday, May 7, 2016
"മരങ്ങൾ "!!
"മരങ്ങൾ "
=========
നമ്മൾ ഒരു മരമാണ്.
മനസ്സുകളിൽ വേരുകൾ ആഴ്ത്തുന്ന മരം.
വേരുകളിൽ തണുത്ത ഓർമ്മകളുടെ
നനവ് പടരുമ്പോൾ
ചുണ്ടിൽ പൂക്കൾ
വിരിയുന്ന മരം.
കണ്ണിൽ മുത്ത് കായ്ക്കുന്ന മരം.
-Lipi
Sunday, February 14, 2016
ജയം !
ജയം !
=====
തോൽക്കുമ്പോൾ നീ എൻറെ ചിതക്കപ്പുറം കരയുകയായിരിക്കും.
ജയിക്കുമ്പോൾ എനിക്കിപ്പുറം കനലുകൾ എരിഞ്ഞടങ്ങിയിരിക്കും.
-Lipi
Thursday, May 28, 2015
ആഞ്ഞിലി .!
ആഞ്ഞിലി .!
==========
അള്ളി പിടിച്ചിരുന്ന കല്ലും മണ്ണും
നെഞ്ചോടു ചേർത്ത് , മാനം നോക്കി മലർന്നു വീഴുമ്പോഴും-
അവന് ഉറപ്പായിരുന്നു .
കണ്ണാരം പൊത്തി കളിച്ചപ്പോ,
കാറ്റിന് കാലിടറിയതാവും .
അല്ലാതെ അവനെന്നോട് എന്ത് ദേഷ്യം ?!
-Lipi
Monday, February 4, 2013
ക്ഷണികം
അറിയാത്തതെന്തോ എവിടെയോ നീറും
നോവായ് മാറുന്നു പ്രണയം .
എത്രയോ പകലുകള്‍ തളര്‍ന്നു മയങ്ങും തീരം
അജ്ഞാതമേതോ സ്വകാര്യം.
ഒരു മയില്‍ പീലി തുണ്ടാലെഴുതിയ മിഴികള്‍
മഞ്ഞില്‍ വിരിഞ്ഞൊരു
മണിമുല്ല പൊട്ടിച്ചിരിക്കുന്ന മൊഴികള്‍ .
ഉള്ളിലെന്നോളങ്ങള്‍ കൊത്തി പറക്കുന്നു
ചിറകുള്ള പാട്ടിന്‍റെ വരികള്‍ .
മുത്തായ് മാറുന്നു കണ്ണീര്‍ തുള്ളികള്‍
ഓര്‍ത്തു ഞാന്‍ കോര്‍ത്തെടുക്കുമ്പോള്‍ .
ഇട നെഞ്ച് തഴുകുന്ന തെന്നല്‍
മൗനം തുടിക്കുന്ന തിങ്കള്‍ .
-Lipi
Newer Posts
Older Posts
Home
Subscribe to:
Posts (Atom)