Friday, October 23, 2009
Sunday, August 16, 2009
ഹൃദയാഘാതം !!!

ഹൃദയാഘാതം !!!
അറിയുവാന്‍ വൈകി ഞാന്‍ എന്നുമെന്‍ നെറുകയില്‍
പുണ്യമായ് പെയ്യുമെന്‍ അരുമയാം പൈതൃകം
ജന്മജന്മാന്തര സുകൃതമാം പൈതൃകം
പുണ്യ പ്രവാഹത്തിനുറവയാം പൈതൃകം
പൈതലായ് കണ്ണുകള്‍ അമ്മയെ തേടുന്ന
നേരത്തുമമ്മയ്ക്കു നിഴലായ് തണലായ്
പെണ്ണിനെ കാക്കുന്ന മണ്ണിനെ കാക്കുന്ന
മഹിമതന്‍ വേരുകള്‍ താതനായ് പൊരുളായ്
കണ്ണുകള്‍ കരയുവാന്‍ കണ്ണുനീരണിയുന്ന
നേരത്തു കൈകളാല്‍ പുണരുന്ന മൌനം
പതിവുകള്‍ തെറ്റാതെ പൊതികളായണയുന്ന
മധുരമായ് നാവുകള്‍ നുണയുന്ന സ്നേഹം .
അറിവുകള്‍ നേടുവാന്‍ ഇനി ഏറെ ഉണ്ടെന്നു
ചൊല്ലി പഠിപ്പിച്ച പരമ വിദ്യാലയം .
പടികളായ് പടവുകള്‍ പട വെട്ടി നേടുവാന്‍
ജ്ഞാനമായ് നിറയുന്ന പുണ്യ ദേവാലയം .
കള്ളി്മുള്ളിലകളില് മുള്ളുകള്‍ എന്ന പോല്‍
കണ്ണുകള്‍ ഭയഭീതി എന്നില്‍ നിറച്ചനാള്
പിന്നെയാ മുള്ളുകള്‍ ഉള്വലിഞ്ഞിന്നിതാ
മൃദുലതര ഹരിതാഭ ദളമായ് ജന്മം .
ഉള്ളിലാ മുള്ളുകള്‍ ആഴങ്ങളറിയുന്നു
കത്തുന്ന കണ്ണുകള്‍ കണ്ണുനീരണിയുന്നു
മുള്ളുകള്‍ ദ്വാരമാ ഹൃദയത്ത്തിലേകുന്നു
മറയാക്കി വച്ചൊരാ പുഞ്ചിരി മായ്ക്കുന്നു .
ഓര്‍മ്മകള്‍ നൃത്തം ചവിട്ടുന്ന മണലുകള്‍
ഉരുകുന്നു ചന്ദന തടികളാല്‍ ഭൂമിയില്‍ .
പുണ്യമാ ആത്മാവ് സ്വര്‍ഗം വരിക്കവേ
സ്വര്‍ഗങ്ങള്‍ കൈവിട്ട നൃപനായ് മാനവന് .
അറിയണം ഇനിയുമാ എരിയുമാത്മാവിനെ
ഇല്ലിനി ഒരു വേള ഇനിയെന്റെ പക്കലായ്
ഇനിയുമാ മടിയോടെ ശങ്കിച്ചു നില്ക്കുന്ന
തനയ രാശിക്കായി നല്കുന്നു ഞാനിതു .
Friday, August 7, 2009
അച്ഛന് ...!!!

അച്ഛന്..!!!
കുന്നി മണികളില്‍ കുഞ്ഞു കിളികളില്‍ ,
തെന്നലലിയുന്ന കുഞ്ഞു തൂവലില്‍ ,
ചൂണ്ടു വിരലുമായ് ഒരു മുഖം .
ഞാന്‍ ഉമ്മ വയ്ക്കുന്ന കൊതിമുഖം .
കുഞ്ഞിലഞ്ഞി മരമോന്നുലച്ച്ച്ചു കൈ-
കുമ്പിള് നിറയുന്ന മഞ്ഞു തുള്ളിപോല്‍
കൊന്ച്ചലോളിയുമായ് ഒരു മുഖം .
പുണ്യമാണെന്റെ പൈതൃകം .
മഞ്ഞു പെയ്യുന്ന രാവുകള്‍ ,
കുഞ്ഞു താരാട്ടു പാട്ടുകള്‍ ,
ആ നെഞ്ഞിലായ് ചാഞ്ഞുറങ്ങുവാന്-
കൊതിയേറെ ഉണ്ടിന്നുമുള്ളിലായ് .
പുല്ലു മേയുന്ന കാലികള്‍ ,
കതിര് കൊയ്യുന്ന കുരുവികള്‍ ,
വെയില് കായുന്ന കൊറ്റികള്‍ ,
ആ കൈ പിടിച്ച്ചോടും ഓര്‍മ്മകള്‍ .
കുഞ്ഞുറുമ്പിന്റെ കൂടുകള്‍ ,
മഴയില്‍ മണ്ണിര പുറ്റുകള്‍ ,
കഥകള്‍ ഒരുപാടു കേള്‍ക്കണം .
ആ തോളിലായ് ആന കേറണം.
കുന്നു കേറണം കുഴല്‍ വാങ്ങണം .
പട്ടു കുപ്പായമിട്ടോരുങ്ങണം .
വിരലുകള്‍ നുണഞ്ഞലിയണം .
ഓര്‍മതന്‍ മടിയിലലിയണം.
ആമ്പലല്ലികള് മനസ്സു നിറയുന്ന
ആറ്റിലോളങ്ങളെറിയണം .
അരയിലീരില തോര്‍ത്ത് കെട്ടിയാ
കൈകളില്‍ നീന്തി നീങ്ങണം .
കുന്നി മണികളില്‍ , കുഞ്ഞു കിളികളില്‍
ഇനിയും ഓര്‍മ്മകള്‍ പതിയണം
പുണ്യമാണെന്റെ പൈതൃകം .
ധന്യമാണെന്റെ പൈതൃകം .
വന വീഥി...!!!

വന വീഥി...!!!
ഒരുവഴിയമ്പല കതിരൊളി വെളിച്ചം
നിന്നൂ ..! നിന് വഴി തിരഞ്ഞു ...
ഒരു വേളയെങ്കിലും പിന്തിരിയാതെ നീ
എങ്ങോ പോയി മറഞ്ഞു ...
കാടുകള്‍ മേടുകള്‍ കാട്ടരുവികളില്‍
നിന് പദ ചലനം കേട്ടൂ...
പാദാരവിന്ദങ്ങള്‍ വാരിപ്പുണര്ന്നോരാ
പാദസരങ്ങള്‍ നീ വലിച്ചെറിഞ്ഞൂ...
കരിമഷി ചാലിച്ച മാനിമ ഇണകളില്‍
നിന്മിഴിപീലികള് വിടര്‍ന്നൂ ...
കാതുകള്‍ കൂര്‍പ്പിച്ചു തെല്ലിട ഞോടിയിലാ
മാനുകള്‍ കാനന നിശയിലലിഞ്ഞ്ഞൂ...
നിന്മുഖ കാന്തിയില്‍ നാണിച്ചു ലജ്ജിച്ചു
പനിമതി മുകിലാല്‍ മുഖം മറച്ചൂ ...
മുടിയില്‍ പൂ വച്ചു പനിനീര് തളിച്ച്ചൂ
ഒരു രാത്രി മഴ നിന്നെ പറഞ്ഞയച്ചൂ ...
ഇനി ഒരു മാറ്റൊലി ഇല്ലെന്നുറപ്പിച്ചു
കിളികള്‍ വീണ്ടും ചിലചിലച്ചൂ ...
പഴയോരാ രാത്രിയില്‍ മഴ നനഞ്ഞുറങ്ങിയ
കതിരവന്‍ മലകളില്‍ പുന്ചിരിച്ച്ചൂ ...
അരുവികള്‍ വീണ്ടും ചിലങ്കകള്‍ അണിഞ്ഞൂ
മാനുകള്‍ മേച്ചില്‍ പുറങ്ങളില്‍ അലഞ്ഞൂ ...
കോതി ഒതുക്കാത്ത വന വല്ലികളില്
വാടിയ മുല്ലകള്‍ തങ്ങി നിന്നൂ ...
വാനം ചിരിച്ചൂ , വന വീഥി തെളിഞ്ഞൂ ...
മഞ്ഞില്‍ പൂക്കള്‍ പുന്ജിരിച്ച്ചൂ...
വിളക്കില്‍ തിരികള്‍ അണഞ്ഞിരുന്നെങ്കിലും
വഴിയമ്പല നട തുറന്നിരുന്നൂ ..
Friday, July 24, 2009
ഓണവില്ല്...!!!

ഓണവില്ല്...!!!
കുളിരായ് തെന്നലായ് വഴികളില്‍ കൂട്ട് വാ ..
പുലരിതന്‍ ഇളവെയില് ചില്ലകള്‍ തഴുകി വാ .
മറവിതന്‍ മരുവിലായ് ഒരു മരീചിയായ് ...
ഓര്‍മയില്‍ നനവ് പകരുന്ന മഴമയില്പീലിയായ് .
ഊയലാടുന്ന തുമ്പ മലരിന്റെ വെണ്മ ചിരിതൂകി വാ ..
തുമ്പികള്‍ പാടും ഓണം ഈണത്തില്‍ ഉള്ളിലായ് മൂളി വാ .
നാക്കില തുമ്പു നിറയെ നിറയുന്ന സദ്യ വട്ടങ്ങളായ്..
ചടുല താളത്തിലിളകിയാടുന്ന വന്‍ പുലിക്കോലമായ്.
മണ്ണ് മേഞ്ഞു മിനുക്കി മെഴുകിയ ,
മുറ്റമിന്നു നിറഞ്ഞു നില്ക്കും ,
പുതിയ പൂക്കള കൂട്ടമായ് വാ.
കാല് ചിലങ്കകള്‍ താളമേകുന്ന നൃത്ത നൃതൃങ്ങളായ്..
എന്റെ നാടിന്റെ നെടു വരമ്പിലൊരു ഞാറ്റുപാട്ടായി വാ.
ചെണ്ട മേളങ്ങള്‍ ഇമ്പമേകുന്ന ,
കത്തി വേഷങ്ങള്‍ കെട്ടിയാടുന്ന ,
കഥകളി കോലമായ് വാ.
പള്ളി ഓടങ്ങള്‍ ഒഴുകി അലയിടും കായലോളങ്ങളില്‍..
പഞ്ചവാദ്യ തിടമ്പ് ചൂടുന്ന മണ്ണില്‍ ഓണമായ് വാ .
മലകള്‍ തഴുകുന്ന പുഴകള്‍ ഒഴുകുന്ന ,
ഹരിത ഭൂവിന്നു ശ്രുതി ഉണര്‍ത്തുന്ന ,
മലയ മലയാളമായ് വാ .
പുതിയ മലരായ് , ഓണ മലരായ്...
ഓണ വില്ലിന് , നിറ നിലാവായ്..
അമ്മയായ് , ഓണമായ് ...
പുതിയ തിരുവോണമായ് വാ.......
Tuesday, July 21, 2009
ചില്ല് ജാലകം...!!

ചില്ല് ജാലകം...!!
കണ്ണുനീരിന്റെ നനവ് ചാലിച്ച പഴയ വര്ണങ്ങളോര്മ്മകള്.
മങ്ങി നിന്നെന്റെ ചില്ല് ജാലക പാളിയില്‍ തീര്‍ത്തു ചാലുകള്‍.
പുലരി മഞ്ഞിന്റെ പുതിയ ദാവണി പുടവ ചൂടുന്ന വയലുകള്‍ .
തഴുകി ഓടുന്ന കൊലുസുകള്‍ തീര്‍ത്ത പ്രണയ രാഗങ്ങളോര്മ്മകള് .
ഇന്നുമുണ്ടെന്റെ നെഞ്ഞ്ജിലായ് നിന്റെ മുഖപടം തീര്ക്കുമോര്മ്മകള് .
പിന്നിലായ് വന്നു കണ്ണുകള്‍ പൊത്തി ഉമ്മകള്‍ നല്കുമോര്മ്മകള് .
കടവ് കണ്ണാടി നോക്കി നീങ്ങുന്ന പുഴയിലോളങ്ങളോര്മ്മകള് .
കുഞ്ഞു തെന്നലിന് കൈകള്‍ വന്നു നിന് മുടിയുലയ്ക്കുന്നതോര്മ്മകള് .
ഇന്നുമുന്ടെന്റെ കണ്ണിലായ് നമ്മളന്നു തീര്ത്ത്തോരാ പൂക്കളം
ചെണ്ട് മല്ലികള്‍ , മുല്ലകള്‍ അഴകേഴു ചാലിച്ച പൂക്കളം .
പുതിയ മഞാടി മുത്തുകള്‍ തേടി വഴിനടന്നതിന്നോര്മ്മകള് .
മാരിവില്ലിന്റെ വര്ണമെണ്ണി നാം മഴനനഞ്ഞതിന്നോര്മ്മകള് .
മഴയിലായിരം വര്ണമുണ്ടെന്നു കളി പറഞ്ഞതിന്നോര്മ്മകള് .
ഒടുവിലിന്നിതാ മഴമണിത്തുള്ളി കൊണ്ടു വന്നു നിന്നോര്‍മ്മകള്‍ .
ഇന്ന് നീ എന്റെ കൂടെ ഉണ്ടെന്നു കളവു ചൊല്ലുന്നു തുള്ളികള്‍ .
ചില്ല് പാളിയില്‍ തെന്നി നീങ്ങുമീ കണ്ണുനീരിന്റെ ചാലുകള്‍ .
-Lipi
Wednesday, July 15, 2009
കാട്ടു നൊമ്പരത്തി !!

കാട്ടു നൊമ്പരത്തി !!
ഇനിയെന്റെ കാടിന്റെ നൊമ്പരം കേള്‍ക്ക നീ ,
ഇനിയെന്റെ മാറിന്റെ നൊമ്പരം കേള്‍ക്ക നീ .
ഒരുകുടം പേമാരി നിറകുടം പെയ്യുന്നു -
അടിയന്റെ കാടിന്റെ അടിവേരുമോഴുകുന്നു .
തലവെട്ടി ഇലമാറ്റി നിര്‍ത്തിയ മാമരം -
അടിയോടെ കടപുഴകി മണ്ണില്‍ പതിക്കുന്നു .
കാച്ചിലുകള്‍ കായ്ക്കുന്ന മേച്ചില്‍ പുറങ്ങളില്‍ -
മണ്ണിന്റെ മണമുള്ള ചോരമഴ പെയ്യുന്നു.
കാടിന്റെ കൊച്ചു കുറുമ്പനാം ഉണ്ണിയെ -
പൊട്ടാസ് പൊട്ടിച്ചു പടുകുഴിയില്‍ വീഴ്ത്തുന്നു.
വമ്പുകള്‍ കാട്ടുന്ന വന്‍പുലി ഒന്നിനെ -
പച്ചയ്ക്ക് ചീന്തുന്നു കമ്പളം തീര്‍ക്കുവാന്‍ .
കാടിന്റെ ഓമന കൊമ്പന്റെ ദന്തങ്ങള്‍ -
അറവാളു പല്ലുകള്‍ കാറി മുറിക്കുന്നു .
കാടിന്റെ നിശ്വാസമീണങ്ങള് തീര്‍ക്കുന്ന
പാഴ്മുളം തണ്ടുകള്‍ ചുട്ടു കരിക്കുന്നു .
കാടിനെ കാക്കണം നാടിനെ കാക്കണം .
കാടിന്റെ മക്കളുടെ മാനങ്ങള്‍ കാക്കണം .
അടരാടി നേടുവാന്‍ അമ്പുകള്‍ ,വില്ലുകള്‍ ,
അരിവാളുമല്ലാതെ അടിയനെന്താആയുധം .
ഭൂമിയെ പിളരുന്ന വിള്ളലുകളടയുവാന്
ഇനി വരും തലമുറകളടിവേര് തീര്‍ക്കണം .
അടിയനെ കാക്കണം അടിയോടെ കാക്കണം
അടിയന്റെ വേരുകള്‍ മുറിയാതെ നോക്കണം .
Wednesday, July 1, 2009
ഇടവേള ...!!!

ഇടവേള ...!!!
കുമിയുന്ന പ്രാരാബ്ധ പടലങ്ങളൊക്കെയും
പേറുന്ന ജീവിത ചിറകഴിച്ചൊരുദിനം.
എരിയുന്ന സൂര്യന്റെ വര്ണങ്ങളലിയുന്ന
അലകടല്‍ തീരത്ത് വന്നിരിക്കാം .
മണലിന്റെ തിട്ടകള്‍ ഉഴുതുമറിച്ചിടാം
നനമണല് കൊണ്ടൊരു കോട്ട കെട്ടാം
തീരത്ത് തെണ്ടുന്ന കൊച്ചു ബാല്യങ്ങളായ്
ഓര്‍മ്മതന്‍ ചിപ്പികള്‍ കണ്ടെടുക്കാം .
ഒരുപാടു നട കൊണ്ട പിഞ്ചു പാദങ്ങളെ
തഴുകുന്ന തിരകളെ കണ്ടുനില്ക്കാം .
മേല്ക്കുമേല് ഉയരുന്ന അലകളെ പേടിച്ചു
പിന്നോട്ട് പിന്നെയും വന്നു നില്ക്കാം .
ചൂളം വിളിക്കുന്ന കാറ്റിന്റെ ഈണങ്ങള്‍
ഈരണ്ടു വരികളില്‍ ചേര്‍ത്തെടുക്കാം.
കനവിന്റെ പട്ടങ്ങള്‍ ഉയരെ പറത്തുവാന്‍
കാറ്റിന്റെ കൈകളില്‍ വച്ചുനോക്കാം .
ഒരുപാടു കഥ പറഞ്ഞടിയുന്ന കടലിന്റെ
ഉമിനീര് തൊട്ടെടുത്തുപ്പുനോക്കാം.
നനയുന്ന മണലിന്റെ തരികളില്‍ കാലൂന്നി
ഓര്‍ക്കുവാന്‍ കാലടിപ്പാടുതീര്ക്കാം .
വിട ചൊല്ലി മറയുന്ന അരുണന്റെ കിരണങ്ങള്‍
ഒരു നുള്ള് നെറുകയില്‍ തിലകമാക്കാം.
ഇരുളിന്റെ കരിനിഴല്‍ കരകളില്‍ പടരുന്ന-
നേരത്ത് പിന്നെയും ചിറകുതേടാം.
-Lipi
Tuesday, June 30, 2009
അമ്മയ്ക്കൊരുമ്മ ...!!!

അമ്മയ്ക്കൊരുമ്മ ...!!!
അച്ഛന് കൊടുത്തോരാ കൊച്ചു കളിക്കോപ്പ്-
തറയില്‍ ഉടച്ചിട്ട് കരയുന്നു കുട്ടി .
അമ്മയെ കാണണം അമ്മിഞ്ഞ നുകരണം
അമ്മതന്‍ താരാട്ടു കേട്ടിട്ടുറങ്ങണം.
കുട്ടിതന് വാക്കുകള്‍ കത്തുന്ന കൊള്ളിപോല്‍
തൊട്ടിട്ടോരച്ഛന്റെ നെഞ്ചകം പിടയുന്നു .
അമ്മായിമാര് വന്നു കുട്ടിയെ വാങ്ങുന്നു-
ഉമ്മകള്‍ നല്കുന്നു , ഇക്കിളി കൂട്ടുന്നു .
സമയം പതിനൊന്നു കഴിയുന്ന നേരത്ത്
ആരോ പറഞ്ഞെന്റെ അമ്മ വരുന്നെന്നു .
നാലഞ്ച് പേരു ചെര്ന്നമ്മ ഉറങ്ങുന്ന -
മന്ചലു പൊക്കി ചുമന്നിട്ടു വരികയായ് .
എല്ലാരുമൊന്നിച്ചു നില്ക്കുന്നു ശാന്തരായ്
അമ്മയെ കാണുവാന്‍ എന്തിനാണിത്രപേര്.
ചന്ദനത്തിരികളും തിരിയും തെളിക്കുന്നു
തൊടിയിലെ വാഴതന്‍ ഇലകളെ വെട്ടുന്നു .
വീണ്ടും എടുക്കുന്നു അമ്മയെ തൊടിയിലെ
മാവിന് ചുവട്ടിലായ് വെട്ടിയ കുഴിക്കുനേര്.
എന്താണിതെന്ന എന്‍ ചോദ്യത്തിനുത്തരം
തട്ടി തടഞ്ഞെത്തി താതന്റെ വാക്കുകള്‍ .
മിഴികളെ തഴുകുന്ന പുഴയാണ് കണ്ണുനീര്
മൊഴികളെ പൊതിയുന്ന വാക്കാണ് മൌനം .
ഇല്ല നീ വരികില്ല മലര്‍വാടിയില്‍ ഇനി
വിരിയുന്ന പൂക്കളെ തൊട്ടു നോക്കീടുവാന്‍ .
ഇനിയൊന്നുമില്ല നിന്നമ്മയ്ക്ക് നല്കുവാന്
ഒരുപിടി മണ്ണുമീക്കണ്ണീരുമല്ലാതെ.
ഉണ്ടെന്നു പിടിവിട്ടു കുതറുന്നു കുട്ടി
അമ്മയ്ക്ക് കവിളിലായ് പൊള്ളുന്നൊരുമ്മ...!!
സമചിത്തന്‍ ...!!

സമചിത്തന്‍ ...!!
ഒരു തെരു വിളക്കിന്റെ ചൂടു പറ്റി-
ചുടല പറമ്പിന്നു കാവല്‍ ഇവന് .
ചിതയിലെ പുകയുന്ന കനലുതട്ടും -
ഉടലെരിയുന്നോര്ക്ക് തോഴന് ഇവന് .
കാലിലെ ചങ്ങല പാടുകള്‍ തീര്‍ക്കുന്ന -
നോവിന്റെ വേദനപ്പാട്ടുകാരന് .
ഭൂമിയില്‍ കാലന്റെ വരവോതി മൂളുന്ന
കാലന്റെ കോഴിക്കു കൂട്ടുകാരന് .
ചിത്തഭ്രമത്തിനു തെറ്റുകള്‍ പറ്റുന്ന -
കാലമാണെന്നതിന് തെളിവാണിവന്.
കയ്യിലെ നീളുന്ന വടിയൂന്നി നേരിന്റെ-
വഴികളെ തേടുന്ന ഭ്രാന്തന് ഇവന് .
കരയുന്ന കണ്ണുകള്‍ കൊതിയോടെ കാണുന്ന -
കരളിന്റെ കരുണകള്‍ തീണ്ടാത്തവന്.
സമരങ്ങളില്ലാത്ത സമയം മുടക്കാത്ത -
സമചിത്ത ഭാവങ്ങള്‍ കാട്ടുന്നവന് .
ആരവം കേള്‍ക്കുന്നു കാലന്റെ കാളകള്‍
കയറുകള്‍ വീഴുന്നു കാണാക്കയങ്ങളില്‍ .
വിടചൊല്ലി വഴിതേടി വരികയായ് പുതിയവര്‍ ,
അവനെ നമുക്കിന്നു വെറുതെ വിടാം .
Saturday, June 27, 2009
പാതിവഴിയില്‍ ....!!

പാതിവഴിയില്‍ ....!!
"അമ്മേ എനിക്ക് വിശക്കുന്നു ,
അമ്മതന്നമ്മിഞ്ഞപ്പാലിന്നു വിശക്കുന്നു. "
അച്ഛന്റെ കയ്യിലെ ചൂരലിന് തണ്ടുകള്‍ ,
കത്തുന്നു കണ്ണിലും കനലിന്റെ കട്ടകള്‍ .
പുസ്തകത്താളിലെ അക്ഷര മാലകള്‍
കൊഞ്ഞനം കുത്തുന്നു കൂക്കി വിളിക്കുന്നു.
ആടുവാനറിയുന്ന പാടുവാനറിയുന്ന ,
വയലിലെ കാളയെ പൂട്ടുവാനറിയുന്ന -
അവനയീ ലോകമിന്നജ്ഞനെന്നോതുന്നു.
കുത്തുന്നു നോവുന്നു പട്ടിണി തിന്നുന്നു .
അന്നവന് വഴിതെറ്റി വന്നൊരാ വനവീഥി ,
കത്തികള്‍ നീട്ടുന്നു കൊടികളെ കാട്ടുന്നു .
ഇപ്പോഴും കേട്ടിടാം ആ വഴിത്താരയില്‍
വെട്ടുകള്‍ കുത്തുകള്‍ അട്ടഹാസങ്ങളും.
ഇനിയുമെന്‍ യവ്വന കുതിരയെ ഒട്ടുവാന്‍
ഇല്ല ഏകില്ലടി വാറുകള്‍ കൈകളില്‍ .
ഇനിയെനിക്കമ്മയെ അമ്മയായ് കാണണം ,
അടരാടുകില്ലിനി അടിമയാകില്ലിനി .
വടിവാള്‍ പിടിവിട്ടു പിന്തിരിഞ്ഞോടുവാന്
ഓങ്ങിയ വേളയില്‍ പിന്നിലായ് വെള്ളിടി !
കത്തികള്‍ കേറുന്നു പിന്നിലും മുന്നിലും
കയ്യിലും മെയ്യിലും ചെന്നിറം കേറുന്നു .
പടവിട്ടു പോരുവാന്‍ ഏറെ കൊതിച്ചൊരാ
പടവീരനിന്നിതാ മണ്ഡപം ഉയരുന്നു.
ഇനിയവന് വരികില്ല അമ്മയെ കാണുവാന്‍ -
അച്ഛന്റെ കാലുകള്‍ തൊട്ടു വണങ്ങുവാന് .
" വഴികളില്‍ പിന്നയും കുതിര കുളമ്പടി
കെട്ടുന്നു കുതിരകള്‍ കണ്ണുകള്‍ പിന്നെയും ."
Friday, June 26, 2009
ഓര്‍മ്മയില്‍ ഒരു മഴത്തുള്ളി !

ഓര്‍മ്മയില്‍ ഒരു മഴത്തുള്ളി !
ഒരുപാടു നോവുകള്‍ ഒരുമിച്ചു പെയ്യുന്ന -
മഴനീര് പൊഴിയുന്ന രാത്രി ഒന്നില്‍ .
ഇടനെന്ജിലെവിടെയോ ഉടയാതെ സൂക്ഷിച്ച -
കനവിന്റെ മണ്‍കുടം നനവണിഞ്ഞു.
മനസ്സിന്റെ ഗോവണിപ്പടികളില്‍ പടവുകള്‍ -
കുളിരുന്ന തുള്ളികള്‍ താഴന്നിറങ്ങേ,
മറയത്ത് കുറുകാതെ മറപറ്റി നിന്നൊരെന്‍ -
ഓര്‍മ്മതന്‍ പ്രാവുകള്‍ മഴനനഞ്ഞു.
ഒരുപാടു കാത്തിരുന്നൊരുദിനം പൊഴിയുന്ന -
മഴമണിത്തുള്ളികള്‍ കൂട്ടിവെയ്ക്കാന്‍ .
ഇനിയും മറക്കുന്ന മനസ്സിന്റെ വേഴാമ്പല്‍
അതിയായ കൊതിയോടെ മഴ നുകര്‍ന്നു.
ഓടിയെന്‍ കൈകളാല്‍ കോവിലിന്നിറയത്തു -
മറവിതന്‍ തുള്ളികള്‍ തോട്ടെടുക്കെ.
മതി !എന്നു പരിഭവം ചൊരിയുന്ന മോഴിയോടെ
അവളെന്റെ കൈകളെ തട്ടിമാറ്റി .
ഇനിയുമെന്നോര്‍മ്മതന്‍ മണലിട്ട മുറ്റത്തു-
പ്രണയമായ്, പ്രളയമായ് പെയ്തിറങ്ങാന്‍ .
"തിരികെ വരും" എന്ന മോഴിവാക്കുതന്നിട്ടു -
മുടിയഴിച്ചിട്ടവള്‍ പടികടന്നു .
"ഒരുപാടു മഴനനഞ്ഞെരിയുന്ന കണ്ണുമായ്
വിട പറഞ്ഞവളെ ഞാന്‍ കാത്തിരുന്നു.
ഒരുപാടു കാമുകന്മാരവള്ക്കുണ്ടെന്നത്-
അറിയാം അതെങ്കിലും കാത്തിരുന്നു."
-Lipi
Wednesday, June 24, 2009
A Little Hope Of Light In My Sky.

A Little Hope Of Light In My Sky
"I have just two great friends”,but
No heros in this world.
One who shines over my head,
And keep my darkness under my feet.
To feel me “the shadow stick on my toe”.
And you call him “SUN”
The second comes to me when-
I am in deep blue darkness.
Just to put a smilie in my dark blue sky.
Along with my twinkling hope of light,
To feel me “darkness isn't just absence of light”.
And you call him “MOON”.
I still don't know who is great,but
Shares my darkness with the two.
"For me the moon shines like sun
And the sun shines like moon".
-Lipi
Monday, June 22, 2009
വഴി പിഴച്ചവര്‍ ...

വഴി പിഴച്ചവര്‍ ...
എന്തിനെന്നറിയാതെ,ഏതിനെന്നറിയാതെ,എന്തിനെന്നറിയാതെ,ഏതിനെന്നറിയാതെ,
യാത്രയാണിന്നു ഞാന്‍ ഏകയായി .
യാത്രയാണിന്നു ഞാന്‍ ഏകയായി .
ഒരുപാടു സ്വപ്നങ്ങള്‍ നെയ്തെന്നെ ഊട്ടിയോരമ്മതന് സ്നേഹവും കൂട്ടിനില്ല .
ഉടലിന്നു താങ്ങായി പെരുവിരല്‍ തന്നെന്നെ വഴിനടത്തിച്ചച്ഛനെങ്ങുമില്ല .
പുറകിലായ് വന്നെന്റെ കണ്ണുകള്‍ പൊത്തീട്ടു പൊട്ടിച്ചിരിക്കുന്ന പെങ്ങളില്ല .
കഥകള്‍തന്‍ വെറ്റില ചെല്ലങ്ങള് പങ്കിട്ട മുത്തശ്ശിയമ്മയും മണ്മറഞ്ഞു .
ഓര്‍മ്മകള്‍ പൊത്തിയിട്ടപ്പങ്ങള് ചുട്ടൊരു മണ്ണിന് ചിരട്ടകള്‍ ചിതലരിച്ചു .
മുറ്റത്തു മാവിന്റെ കൊമ്പിലായ് കേട്ടിയോരൂഞ്ഞാലു ഞാണുകള്‍ നിശ്ചലമായ് .
മറു പാട്ടു പാടുവാന്‍ ഓടി നടന്നു ഞാന്‍ തേടിയ കുയിലിന്നു പാട്ടു നിര്‍ത്തി.
മധുര നെല്ലിക്കകള്‍ പൂത്തുലഞ്ഞീടുന്ന വിദ്യതന്‍ തറവാട്ടു മുറ്റമില്ല.
അറിവിന്റെ അക്ഷര കൂട്ടം പഠിപ്പിച്ച ഗുരുവിന്റെ കാലടിപ്പാടുമില്ല .
ഒഴുകുന്ന പുഴയില്ല ,തഴുകുന്ന കാറ്റില്ല , മണ്ണിന്റെ മണമുള്ള പാട്ടുമില്ല .
മഴയത്ത് പാട്ടിന്റെ കച്ചേരി തീര്‍ക്കുന്ന വയലിലെ തവളതന്‍ കൂട്ടമില്ല.
പിന്നിട്ടു പോന്നൊരു വഴികള്‍തന്‍ ഓരത്ത് പൂക്കുന്നതെല്ലാം പണമരങ്ങള് .
നിത്യവും പൊഴിയുന്ന ചില്ലറ തുട്ടുകള്‍ വാരുന്ന പതിവു ഞാന്‍ നിര്‍ത്തിയില്ല .
ഇനിയുമെന്‍ കാലടിപ്പാടുകള്‍ തേടുന്ന നിങ്ങള്‍ക്കു കേള്‍ക്കുവാന്‍ ഇത്രമാത്രം .
ഓര്‍മതന്‍ മഞ്ചാടി മുത്തുകള്‍ കൂട്ടുന്ന കുട്ടിതന് മോഹമാണെന്റെ മോഹം .
തന്നുടല്‍ വിറ്റിട്ടു പൊന്‍പണം കൂട്ടുന്ന പെണ്ണിന്റെ മൌനമാണെന്റെ മൌനം .
Sunday, June 21, 2009
അഗ്നി ...

അഗ്നി
നീളുന്ന നാളങ്ങള്‍ നാവുള്ളോരഗ്നി.
നിഴലിന്നു കാരണക്കാരനും അഗ്നി .
നിശയുടെ നാശത്തിന് ആധാരം അഗ്നി .
നീരിനെ തുള്ളി തിളപ്പിക്കും അഗ്നി.
യാഗത്തില്ആണ് പിറന്നതെന്നാകിലും.
യാഗശാലക്കും കൊളുത്തുന്ന കേമന്‍ .
ജീവറ്റു വീഴുന്ന ജീവജാലങ്ങളെ -
നക്കി തുടച്ചു വെടിപ്പാക്കുമഗ്നി .
മംഗല്യ നളിലോ മംഗളം നേരുവാന്‍ ,
തിരിയിട്ട നിലവിളക്കിന് നാളമഗ്നി.
വിറ്റു പെറുക്കി നടക്കുന്ന കൂട്ടര്‍ക്ക് ,
വിശപ്പിന്നു കാരണക്കാരനും അഗ്നി.
അച്ഛനെ ചന്ദന തടിയിലെരിച്ചവന് ,
അമ്മയെ മണ്ണെണ്ണ പൊള്ളല്‍ ഏല്പിച്ചവന് .
പെണ്ണിനെ പെങ്ങളെ കാട്ടു തീയിട്ടവന് .
കാടിന്റെ മക്കളെ ചുട്ടുകരിച്ചവന്.
പട്ടങ്ങലേറെ തലക്കുമേല്‍ തൂങ്ങിലും
പട്ടുടയാടകള്‍ ഒന്നുമുടുക്കാതെ
നാടിനെ നാട്ടാരെ നക്കിതുടച്ചിട്ടു -
ചുറ്റി അടിച്ച് നടപ്പാണ് സോദരന് .
Wednesday, June 17, 2009
Monday, June 15, 2009
അമ്മ

അമ്മ
ഒരു സ്നേഹ ജാലമായ്
നുണയുവാന്‍ അമൃതമായ്
പുലരി തന് നാളമായ്
പുതിയൊരു പ്രതീക്ഷയായ് ....
നുണയുവാന്‍ അമൃതമായ്
പുലരി തന് നാളമായ്
പുതിയൊരു പ്രതീക്ഷയായ് ....
അറിയില്ല വാവിട്ടു കരയുന്ന നേരത്ത് അമൃതമായി വന്നതോ നിന്റെ രൂപം
അല്ല ഞാന്‍ അലയിട്ടു കരയുന്ന നേരത്ത് വാരിപ്പുനര്നതോ നിന് സ്വരൂപം .
അല്ല ഞാന്‍ അലയിട്ടു കരയുന്ന നേരത്ത് വാരിപ്പുനര്നതോ നിന് സ്വരൂപം .
ഇനിയുള്ള യാത്രയില്‍
ഓര്‍മ്മതന്‍ ചിപ്പിയില്‍
ഓര്‍മ്മിച്ചു വയ്ക്കുവാന്‍
ഒരു ചെറു തലോടലായ് .....
ഓര്‍മ്മതന്‍ ചിപ്പിയില്‍
ഓര്‍മ്മിച്ചു വയ്ക്കുവാന്‍
ഒരു ചെറു തലോടലായ് .....
ഇടറുന്ന കാലുകള്‍ ഒരു വിരല്‍ തുമ്പിനാല്‍
പടവുകള്‍ താണ്ടുവാന്‍ താങ്ങായി നിന്നു നീ ...
അറിയാതെ പൊഴിയുന്ന മുറിവാക്കു തുണ്ടുകള്‍
ഒരുപാടു കൂട്ടി എന്‍ മലയാളമാക്കി നീ...
പടവുകള്‍ താണ്ടുവാന്‍ താങ്ങായി നിന്നു നീ ...
അറിയാതെ പൊഴിയുന്ന മുറിവാക്കു തുണ്ടുകള്‍
ഒരുപാടു കൂട്ടി എന്‍ മലയാളമാക്കി നീ...
നിറയുന്ന പുണ്യമായ്
ഒഴുകുന്ന സ്നേഹമായ്
ഇടറുന്ന വാക്കുകള്‍
പൊതിയുന്ന മൌനമായ്
ഒഴുകുന്ന സ്നേഹമായ്
ഇടറുന്ന വാക്കുകള്‍
പൊതിയുന്ന മൌനമായ്
ആദ്യമായ് അണയുന്ന മഴയിലും മാനത്ത്
വര്‍ണങ്ങള്‍ പെയ്യുന്ന മാരിവില്‍ കാട്ടി നീ ...
എന്നുമെന്‍ ചുണ്ടിലെ പുഞ്ചിരി കാണുവാന്‍
കുയിലിന്റെ പാട്ടിന്നു മറുപാട്ട് പാടി നീ...
വര്‍ണങ്ങള്‍ പെയ്യുന്ന മാരിവില്‍ കാട്ടി നീ ...
എന്നുമെന്‍ ചുണ്ടിലെ പുഞ്ചിരി കാണുവാന്‍
കുയിലിന്റെ പാട്ടിന്നു മറുപാട്ട് പാടി നീ...
എന്നിട്ടുമുണ്ണുവാന് വന്നില്ല മുന്നിലായ്
നീട്ടിയ തൂമ്പില പായസം ബാക്കിയായ്
അറിയാതെ നോവിച്ചു പോകുന്നുവെങ്കിലും
പൊള്ളുന്നു കണ്ണുനീര് തുള്ളികള്‍ ഉള്ളിലായ്...
നീട്ടിയ തൂമ്പില പായസം ബാക്കിയായ്
അറിയാതെ നോവിച്ചു പോകുന്നുവെങ്കിലും
പൊള്ളുന്നു കണ്ണുനീര് തുള്ളികള്‍ ഉള്ളിലായ്...
Thursday, March 19, 2009
തലയണ മന്ത്രം
പാടുന്ന കുയിലുണ്ട് മീനുള്ള പുഴയുണ്ട് ,
പൂവും പൂമ്പാറ്റയുമുണ്ട് .
വാര്മഴവില്ലുണ്ട് വാനില്‍ അമ്പിളിയുമുണ്ട് .
പിന്നെയും!!
ഏതാണ് പ്രയാസം
വിട്ടു കൊടുക്കാനാണോ പ്രയാസം ?
വെട്ടിപ്പിടിക്കാന്‍ ആണോ പ്രയാസം ?
വിട്ടുകുടുക്കാന് പറ്റാത്തത് വെട്ടിപ്പിടിക്കാനല്ലേ?
അതോ!!
സ്നേഹത്തിന്റെ വിത്ത്
കാത്തിരിപ്പ്
Subscribe to:
Posts (Atom)