
ചില്ല് ജാലകം...!!
കണ്ണുനീരിന്റെ നനവ് ചാലിച്ച പഴയ വര്ണങ്ങളോര്‍മ്മകള്‍.
മങ്ങി നിന്നെന്റെ ചില്ല് ജാലക പാളിയില്‍ തീര്‍ത്തു ചാലുകള്‍.
പുലരി മഞ്ഞിന്‍റെ പുതിയ ദാവണി പുടവ ചൂടുന്ന വയലുകള്‍ .
തഴുകി ഓടുന്ന കൊലുസുകള്‍ തീര്‍ത്ത പ്രണയ രാഗങ്ങളോര്‍മ്മകള്‍ .
ഇന്നുമുണ്ടെന്റെ നെഞ്ഞ്ജിലായ് നിന്റെ മുഖപടം തീര്‍ക്കുമോര്‍മ്മകള്‍ .
പിന്നിലായ് വന്നു കണ്ണുകള്‍ പൊത്തി ഉമ്മകള്‍ നല്കുമോര്‍മ്മകള്‍ .
കടവ് കണ്ണാടി നോക്കി നീങ്ങുന്ന പുഴയിലോളങ്ങളോര്‍മ്മകള്‍ .
കുഞ്ഞു തെന്നലിന്‍ കൈകള്‍ വന്നു നിന്‍ മുടിയുലയ്ക്കുന്നതോര്‍മ്മകള്‍ .
ഇന്നുമുന്ടെന്റെ കണ്ണിലായ് നമ്മളന്നു തീര്‍ത്ത്തോരാ പൂക്കളം
ചെണ്ട് മല്ലികള്‍ , മുല്ലകള്‍ അഴകേഴു ചാലിച്ച പൂക്കളം .
പുതിയ മഞാടി മുത്തുകള്‍ തേടി വഴിനടന്നതിന്നോര്‍മ്മകള്‍ .
മാരിവില്ലിന്റെ വര്‍ണമെണ്ണി നാം മഴനനഞ്ഞതിന്നോര്‍മ്മകള്‍ .
മഴയിലായിരം വര്‍ണമുണ്ടെന്നു കളി പറഞ്ഞതിന്നോര്‍മ്മകള്‍ .
ഒടുവിലിന്നിതാ മഴമണിത്തുള്ളി കൊണ്ടു വന്നു നിന്നോര്‍മ്മകള്‍ .
ഇന്ന് നീ എന്റെ കൂടെ ഉണ്ടെന്നു കളവു ചൊല്ലുന്നു തുള്ളികള്‍ .
ചില്ല് പാളിയില്‍ തെന്നി നീങ്ങുമീ കണ്ണുനീരിന്റെ ചാലുകള്‍ .
-Lipi
മനോഹരമായ വരികള്‍ !
ReplyDeleteഎല്ലാ കവിതകളും വളരെ നന്നായിട്ടുണ്ട്
ആശംസകള്‍ !!
Thanks .... :-)
ReplyDelete