
ഓണവില്ല്...!!!
കുളിരായ് തെന്നലായ് വഴികളില്‍ കൂട്ട് വാ ..
പുലരിതന്‍ ഇളവെയില് ചില്ലകള്‍ തഴുകി വാ .
മറവിതന്‍ മരുവിലായ് ഒരു മരീചിയായ് ...
ഓര്‍മയില്‍ നനവ് പകരുന്ന മഴമയില്പീലിയായ് .
ഊയലാടുന്ന തുമ്പ മലരിന്റെ വെണ്മ ചിരിതൂകി വാ ..
തുമ്പികള്‍ പാടും ഓണം ഈണത്തില്‍ ഉള്ളിലായ് മൂളി വാ .
നാക്കില തുമ്പു നിറയെ നിറയുന്ന സദ്യ വട്ടങ്ങളായ്..
ചടുല താളത്തിലിളകിയാടുന്ന വന്‍ പുലിക്കോലമായ്.
മണ്ണ് മേഞ്ഞു മിനുക്കി മെഴുകിയ ,
മുറ്റമിന്നു നിറഞ്ഞു നില്ക്കും ,
പുതിയ പൂക്കള കൂട്ടമായ് വാ.
കാല് ചിലങ്കകള്‍ താളമേകുന്ന നൃത്ത നൃതൃങ്ങളായ്..
എന്റെ നാടിന്റെ നെടു വരമ്പിലൊരു ഞാറ്റുപാട്ടായി വാ.
ചെണ്ട മേളങ്ങള്‍ ഇമ്പമേകുന്ന ,
കത്തി വേഷങ്ങള്‍ കെട്ടിയാടുന്ന ,
കഥകളി കോലമായ് വാ.
പള്ളി ഓടങ്ങള്‍ ഒഴുകി അലയിടും കായലോളങ്ങളില്‍..
പഞ്ചവാദ്യ തിടമ്പ് ചൂടുന്ന മണ്ണില്‍ ഓണമായ് വാ .
മലകള്‍ തഴുകുന്ന പുഴകള്‍ ഒഴുകുന്ന ,
ഹരിത ഭൂവിന്നു ശ്രുതി ഉണര്‍ത്തുന്ന ,
മലയ മലയാളമായ് വാ .
പുതിയ മലരായ് , ഓണ മലരായ്...
ഓണ വില്ലിന് , നിറ നിലാവായ്..
അമ്മയായ് , ഓണമായ് ...
പുതിയ തിരുവോണമായ് വാ.......