ഉടഞ്ഞ മൌനങ്ങള്‍..!!!
നിന്‍റെ മൌനമുടഞ്ഞ വഴികളില്‍ ഞാനെന്‍റെ
വിരഹം പതിയെ ഒളിച്ചു വച്ചു.
ഇനിയും താഴിട്ടു പൂട്ടാത്ത മനസിന്‍റെ
ഉള്ളറ വാതിലില്‍ കരഞ്ഞിരുന്നു .
രാവേറെയായ് നിന്‍റെ കൂവിളിപ്പാടുകള്‍
കര്‍ണപടങ്ങളില്‍ പ്രതിധ്വനിച്ചു .
ഹിമ ബിന്ദു ചൂടിയ പൂവിതള്‍ പോലെ നീ
ആ രാത്രി മഴയില്‍ കുതിര്‍ന്നു നിന്നു .
No comments:
Post a Comment